എട്ടു വയസുകാരിയുടെ മരണം , ഷിഗല്ല എന്നു സംശയം

At Malayalam
0 Min Read

പത്തനംതിട്ട ജില്ലയിലെ കടമ്പനാട് ഷിഗല്ല രോഗം ബാധിച്ച് എട്ടുവയസുകാരി മരിച്ചതായി സംശയം . കോട്ടയം മെഡിക്കൽ കോളജിൽ വയറിളക്കവും ഛർദിയുമായി പ്രവേശിപ്പിച്ച കുട്ടിയുടെ മരണ സർട്ടിഫിക്കറ്റിൽ ഷിഗല്ല യാണ് മരണകാരണം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മെഡിക്കൽ കോളജിൽ ഇതു സംബന്ധമായ പരിശോധനകളൊന്നും നടത്തിയിരുന്നില്ലന്ന് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു . കുട്ടി മരിച്ചതിനു പിന്നാലെ ആരോഗ്യ പ്രവർത്തകർ പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതായും പറയപ്പെടുന്നു. കുട്ടിയുടെ വീട്ടിലെ കിണർ വെള്ളം ഉൾപ്പെടെ പരിശോധനക്കായി എടുത്തിട്ടുണ്ട് . വിശദ പരിശോധനകൾക്കു ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കു.

Share This Article
Leave a comment