കള്ളനെ പിടി കൂടുന്നതിനിടയിൽ പൊലിസുകാരനെ വിഷം കുത്തി വച്ച് കൊന്നു

At Malayalam
1 Min Read

മോഷ്ടാവിനെ പിടി കൂടുന്നതിനിടയിൽ മോഷണ സംഘത്തിൽപ്പെട്ട ഒരാൾ പൊലിസുകാരനെ വിഷം കുത്തിവച്ച് കൊന്നു . മുംബൈയിൽ മൊബൈൽ ഫോൺ മോഷ്ടാക്കളെ പിടികൂടവെ വിശാൽ പവാർ എന്ന മുപ്പതുകാരനായ പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.

ഡ്യൂട്ടിക്കായി വിശാൽ സബർബൻ ട്രെയിനിൽ പോകുന്നതിനിടയിൽ വാതിലിനരികിൽ ഫോണിൽ സംസാരിച്ചു നിൽക്കുകയായിരുന്നു . വേഗത കുറച്ച് ഓടിക്കൊണ്ടിരിക്കുകയായിരുന്നു ട്രെയിൻ . പാളത്തിനരികിൽ നിന്ന ഒരാൾ വിശാലിൻ്റെ കയ്യിൽ അടിച്ച് ഫോൺ പുറത്തിട്ടു . വീണു കിട്ടിയ മൊബൈൽ ഫോണുമായി അയാൾ ട്രാക്കിലൂടെ ഓടാൻ തുടങ്ങി . ട്രെയിനിൽ നിന്ന് ചാടിയിറങ്ങി മോഷ്ടാവിനെ പിന്തുടർന്ന വിശാലിനെ ഒരു സംഘം ആളുകൾ വളഞ്ഞ് ആക്രമിക്കാൻ തുടങ്ങി . ഇതിനിടയിൽ ഒരാൾ എന്തോ ദ്രാവകം നിറച്ച സിറിഞ്ച് വിശാലിനെ കുത്തിവയ്ക്കുകയും വിശാലിൻ്റെ ബോധം മറയുകയും ചെയ്തു . ബോധം വീണ് തിരിച്ചു വീട്ടിലേക്ക് മടങ്ങിയെങ്കിലും ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി . അവിടെ വച്ച് മരണം സംഭവിക്കുകയുമായിരുന്നു.

കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതായും അക്രമികളെ ഉടൻ പിടികൂടാനാകുമെന്നും പൊലിസ് അറിയിച്ചു.

Share This Article
Leave a comment