ഹണിട്രാപ് , യുവതിയടക്കം 4 പേർ പിടിയിൽ

At Malayalam
0 Min Read

കൊല്ലം ശക്തികുളങ്ങരയിൽ യുവാവിൻ്റെ മൊബൈൽ ഫോൺ , സ്വർണം , പണം തുടങ്ങിയവ കവർന്ന സംഘത്തെ പൊലിസ് പിടി കൂടി . ചവറ സ്വദേശിനിയായ ജോസഫൈൻ എന്ന യുവതിയും മറ്റു മൂന്നു പേരും ചേർന്ന് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി എന്നാണ് കേസ്.

തൻ്റെ വീട്ടിലേക്ക് യുവാവിനെ പല തവണ ക്ഷണിച്ച യുവതി കൊല്ലത്തെ താലൂക്ക് ഓഫിസിന് സമീപത്ത് യുവാവിനെ എത്തിച്ച് മറ്റു പ്രതികളായ അരുൺ , നഹാബ് , അപ്പു എന്നിവരുടെ സഹായത്തോടെ യുവാവിൻ്റെ കയ്യിലുള്ളതെല്ലാം അപഹരിക്കുകയായിരുന്നു . ലഹരി മരുന്നു വില്പന കേസിൽ ഉൾപ്പെടെ പ്രതിയാണ് ജോസഫൈനെന്ന് പൊലിസ് പറഞ്ഞു.

Share This Article
Leave a comment