പ്രധാന മന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസിയിൽ പ്രമുഖ ഹാസ്യതാരം ശ്യാം രംഗീല മത്സരിക്കുന്നു . ശ്യാം തന്നെയാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത് . സ്വതന്ത്രനായിട്ടാകും താൻ മത്സരിക്കുക . ആരൊക്കെ എപ്പൊ സ്ഥാനാർത്ഥിത്വം പിൻവലിക്കുമെന്ന് ഉറപ്പില്ലാത്ത സമയമാണിതെന്നും അതുകൊണ്ട് വാരണാസിയിലെ ജനങ്ങൾക്ക് മോദിക്കെതിരെ താനൊരു ഓപ്ഷൻ നൽകുകയാണന്നും ശ്യാം പറയുന്നു.
10 വർഷങ്ങൾക്കു മുമ്പു താൻ നരേന്ദ്രമോദിയെ പുകഴ്ത്തുന്ന നിരവധി വീഡിയോകൾ ഷെയർ ചെയ്തിരുന്നു . 10 വർഷങ്ങൾക്കിപ്പുറം രാജ്യത്തെ സ്ഥിതി ആകെ മാറി . അതു കൊണ്ടാണ് താൻ മോദിക്കെതിരെ മത്സരിക്കുന്നതെന്നും ഉടനേ തന്നെ പത്രിക സമർപ്പിക്കുമെന്നും ശ്യാം രംഗീല പറഞ്ഞു.