ടി വി സീരിയൽ കണ്ട് അനുകരിച്ച് 13 കാരൻ ഫ്ലാറ്റിൽ നിന്നും സ്വർണമാല , ബ്രേസ്ലെറ്റ് , 10,000 രൂപ തുടങ്ങിയവ മോഷ്ടിച്ച് പൊലിസിൻ്റെ പിടിയിലായി . വിലപിടിപ്പുള്ള സ്മാർട്ഫോൺ വാങ്ങുന്നതിനാണ് മോഷണം നടത്തിയതെന്ന് ബാലൻ സമ്മതിച്ചു . ഗുജറാത്തിലെ സൂറത്തിൽ ബന്ധുവിൻ്റെ ഒപ്പം ഫ്ലാറ്റിൽ താമസിച്ചിരുന്ന 13 കാരൻ അതിസാഹസികമായാണ് മറ്റൊരു ആഢംബര ഫ്ലാറ്റിൽ കവർച്ച നടത്തിയത്.
സി ഐ ഡി എന്ന ടി വി സീരിയൽ കണ്ടാണ് മോഷണത്തിനുള്ള പദ്ധതി തയ്യാറാക്കിയതെന്ന് 13 കാരൻ പൊലിസിനോട് പറഞ്ഞു . മൂന്നാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ബാത്റൂമിൻ്റെ വെൻ്റിലേഷൻ ഇളക്കി മാറ്റി ഒന്നാം നിലയിലെ ഫ്ലാറ്റിലേക്ക് പൈപ്പിലൂടെ ഊർന്നിറങ്ങിയാണ് മോഷണം നടത്തിയത് . കുഞ്ഞു മോഷ്ടാവിനെ കോടതി റിമാൻ്റ് ചെയ്തിരിക്കയാണ്.