സംസ്ഥാനത്തെ റോഡുകൾ കുരുതിക്കളമാകുന്നു . ഒരു കുടുംബത്തിലെ നാലു ജീവനുകൾ കണ്ണൂരിൽ റോഡിൽ പൊലിഞ്ഞു . പാചകവാതക ടാങ്കറും ഒരു കുടുംബത്തിലെ നാലു പേർ സഞ്ചരിച്ചിരുന്ന കാറും തമ്മിൽ കണ്ണൂർ പുന്നച്ചേരിയിൽ കൂട്ടിയിടിച്ച് കൃഷ്ണൻ , മകൾ അജിത , മരുമകൻ സുധാകരൻ , മകൻ്റെ മകൻ ആകാശ് , കാർ ഡ്രൈവർ പത്മകുമാർ എന്നിവരാണ് മരണത്തിനു കീഴടങ്ങിയത് . കോഴിക്കോട് പഠിക്കാൻ പോയ മകനെ ഹോസ്റ്റലിലാക്കി മടങ്ങുന്ന വഴിയായിരുന്നു അപകടം.