സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ അങ്കണവാടികൾക്കെല്ലാം വനിതാ , ശിശുവികസന വകുപ്പ് ഒരാഴ്ചത്തെ അവധി പ്രഖാപിച്ചു . ഈ സമയത്ത് കുട്ടികൾക്കുള്ള പോഷകാഹാരം വീട്ടിലെത്തിച്ചു നൽകും.ഉഷ്ണ തരoഗ സാധ്യത നിലനിൽക്കുന്നതിനാൽ പകൽ സമയത്ത് പുറത്തിറങ്ങരുത് . ശരീരത്തിൽ നേരിട്ട് വെയിൽ ഏൽക്കുന്ന വ്യായാമം ഉൾപ്പെടെയുള്ള പുറം ജോലികളും ഒഴിവാക്കണം . ശുദ്ധജലം ധാരാളം കുടിക്കണം . കായികാദ്ധ്വാനത്തിൽ ഏർപ്പെടുന്നവർ മതിയായ വിശ്രമം എടുക്കേണ്ടതാണ് . മദ്യം , കാർബണേറ്റഡ് പാനീയങ്ങൾ , ചായ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുന്നതാണ് നല്ലത്.