സംസ്ഥാനത്ത് പോളിംഗ് ആരംഭിച്ചു. മിക്ക ബൂത്തുകളിലും 6.30 ഓടെ തന്നെ നീണ്ട ക്യൂ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്. സ്ഥാനാർത്ഥികൾ മിക്കവരും കുടുംബത്തോടൊപ്പം വോട്ടു ചെയ്യാനെത്തിയിട്ടുണ്ട്. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടിങ് വൈകിട്ട് 6 വരെ തുടരും. മറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പു നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്. വോട്ടെണ്ണൽ ജൂൺ നാലിന്.
എറണാകുളം കുമ്പളങ്ങിയിലെ വോട്ടിങ് യന്ത്രത്തിന്റെ തകരാർ പരിഹരിച്ചു. പത്തനംതിട്ട വെട്ടൂർ 22–ാം നമ്പർ ബൂത്തിൽ പുതിയ വോട്ടിങ് മെഷീൻ എത്തിച്ചുകേരളത്തിലാകെ 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുക.