പാട്ടിൻ്റെ അവകാശം ഇളയ രാജക്കു മാത്രമല്ല : കോടതി

At Malayalam
1 Min Read

ഇന്ത്യ കണ്ട ഏറ്റവും വലിയ സംഗീത പ്രതിഭകളിലൊരാളായ ഇളയരാജ വീണ്ടും വിവാദങ്ങൾക്കു നടുവിലായി . സംഗീതം നൽകി എന്നതു കൊണ്ടു മാത്രം പാട്ടിൻ്റെ അവകാശം ഇളയരാജയ്ക്ക് മാത്രമായി നൽകാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു . ഗാനരചയിവ് , നിർമാതാവ് തുടങ്ങിയവർക്കും അതിൻമേൽ അവകാശമുന്നയിക്കാൻ കഴിയുമെന്ന് ജസ്റ്റിസ് മഹാദേവൻ , ജസ്റ്റിസ് മുഹമ്മദ് സാദിഖ് എന്നിവരുടെ ബഞ്ച് അഭിപ്രായപ്പെട്ടു . എക്കോ മ്യൂസിക് നൽകിയ അപ്പീൽ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ ഈ നിരീക്ഷണം . ഇളയരാജയുടെ ഏകദേശം അയ്യായിരത്തോളം പാട്ടുകളുടെ പകർപ്പവകാശം ഈ കമ്പനിയാണ് നിർമാതാക്കളിൽ നിന്ന് വാങ്ങിയിരിക്കുന്നത്.

പാട്ടിന് സംഗീതം നൽകാൻ ഒരു സംഗീത സംവിധായകനെ പ്രതിഫലം കൊടുത്ത് ചുമതലപ്പെടുത്തുന്നതോടെ ആ പാട്ടിൻ്റെ അവകാശം നിർമാതാവിന് മാത്രമായി എന്ന് കമ്പനി അഭിഭാഷകൻ വാദമുന്നയിച്ചു . വരികൾ , വാദ്യോപകരണങ്ങൾ എന്നിവയും ഈണവും കൂടിയാണ് പാട്ടിനുള്ളത് . ഈണത്തിനു മാത്രമായി അവകാശം ഉന്നയിക്കാനാകില്ലെന്നും അഭിഭാഷകൻ വാദിച്ചു . പാട്ടിൻ്റെ അവകാശം ഈണം നൽകിയ ആൾക്കു മാത്രമാണന്ന് രാജയുടെ അഭിഭാഷകൻ വാദിച്ചു . ഈണത്തിനു മേൽ അവകാശമുണ്ടങ്കിലും പൂർണമായി പാട്ടിനുള്ള അവകാശം നൽകാനാവില്ലെന്നു കമ്പനിയുടെ അഭിഭാഷകനും വാദിച്ചു . കേസ് ജൂൺ രണ്ടാം ആഴ്ചയിലേക്ക് മാറ്റി.

താൻ എല്ലാറ്റിനും മീതേയാണന്ന ഇളയരാജയുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു . സംഗീതത്തിൽ ഇളയരാജ എല്ലാവർക്കും മുകളിലാണെന്ന് കരുതരുതെന്ന് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെടുകയും ചെയ്തു.

- Advertisement -
TAGGED:
Share This Article
Leave a comment