അരുണാചലിൽ മണ്ണിടിച്ചിലിൽ ഹൈവേ തകർന്നു

At Malayalam
0 Min Read

കനത്ത ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും അരുണാചൽ പ്രദേശിലെ ഹൈവേ തകർന്നു . ചൈനാ അതിർത്തിക്കു സമീപമുള്ള ദിബാംഗ് താഴ്‌വരയുമായുള്ള ബന്ധവും റോഡ് തകർന്നതോടെ ഇല്ലാതായി . തുടർച്ചയായ മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന് അധികൃതർ പറയുന്നു . ഹൈവേ തകർന്നതോടെ സുരക്ഷാ സേനയും നാട്ടുകാരും നിരന്തരം ഉപയോഗിച്ചിരുന്ന റോഡാണ് ഇല്ലാതായത്.പുനർ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണങ്കിലും സുഗമമായ യാത്ര ഉറപ്പാക്കാൻ നാലു ദിവസമെങ്കിലും വേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടം പറയുന്നു.

Share This Article
Leave a comment