തൃശൂർ പൂരത്തിനിടയിൽ ഇംഗ്ലണ്ടിൽ നിന്നെത്തിയ വനിതാ വ്ലോഗറെ അപമാനിക്കാൻ ശ്രമിച്ചതായി റിപ്പോർട്ട് . ഇതുമായി ബന്ധപ്പെട്ട വീഡിയോ ഈ വനിതാ വ്ലോഗർ തന്നെ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റു ചെയ്തിരിക്കുകയാണ് . വിദേശ വനിതയെ കടന്നു പിടിച്ച് ബലമായി ചുംബിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോ. നിലവിൽ ആരും പരാതിപ്പെട്ടിട്ടില്ലാത്തതിനാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല . അപമാനിക്കാൻ ശ്രമിച്ച ആളിൻ്റെ പൂർണമായ വിവരങ്ങൾ പൊലിസിൻ്റെ പക്കലുണ്ടന്നാണ് വിവരം.