ഭാര്യയുടെ കഴുത്തിൽ ഷോൾ മുറുക്കി കൊന്നു

At Malayalam
0 Min Read

മദ്യപിച്ച് ഭാര്യയോട് വഴക്കുണ്ടാക്കിയ ഭർത്താവ് ഒടുവിൽ ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി. തൃശൂർ ജില്ലയിലെ ചാലകുടിക്കടുത്തുള്ള മേലൂർ ആണ് ഭർത്താവ് പ്രതീഷ് ഭാര്യ ലിജയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത് . എട്ടുവർഷങ്ങൾക്കു മുമ്പ് വിവാഹിതരായ ഇവർ തമ്മിൽ നിരന്തരം വഴക്കായിരുന്നു എന്ന് അയൽക്കാർ പറയുന്നു . അമിതമായി മദ്യപിച്ചെത്തുന്ന പ്രതീഷ് സ്ഥിരമായി ലിജയെ ഉപദ്രവിക്കാറുണ്ടെത്രേ .കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ പ്രതീഷ് ലിജയുടെ കഴുത്തിൽ ഷാൾ ചുറ്റി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു . അയൽക്കാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share This Article