വൈദ്യുതി കണക്ഷന് രണ്ടു രേഖകൾ മാത്രം

At Malayalam
1 Min Read

ഇനി വൈദ്യുതി കണക്ഷൻ എടുക്കാൻ അപേക്ഷകൻ്റെ തിരിച്ചറിയൽ രേഖയും അപേക്ഷകന് വൈദ്യുതി ലഭിക്കേണ്ട സ്ഥലത്തെ നിയമപരമായുള്ള അവകാശം തെളിയിക്കുന്നതിനുള്ള രേഖയും മാത്രം മതി . ഇതു സംബന്ധിച്ച് കെ എസ് ഇ ബി ഉത്തരവിറക്കി . റേഷൻ കാർഡ് , ഡ്രൈവിംഗ് ലൈസൻസ് , വോട്ടർ ഐ ഡി , പാൻ/ ആധാർ കാർഡ് എന്നിവയിലേതെങ്കിലുമൊന്ന് തിരിച്ചറിയൽ രേഖയായി സ്വീകരിക്കും . കെട്ടിടത്തിൻ മേലുള്ള ഉടുസ്ഥാവകാശ സർട്ടിഫിക്കറ്റ് , ഏതെങ്കിലും ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ ആധാരത്തിൻ്റെ പകർപ്പ് , അവസാന സാമ്പത്തിക വർഷം കരമടച്ച രസീത് , വാടക കെട്ടിടത്തിലാണെങ്കിൽ വാടക കരാറിൻ്റെ പകർപ്പ് , താമസിക്കുന്നത് കോർപ്പറേഷൻ / മുൻസിപ്പാലിറ്റി / പഞ്ചായത്ത് എന്നിവിടങ്ങളിൽ എവിടെയാണ് താമസം എന്നുള്ള രേഖ എന്നിവയിൽ ഏതെങ്കിലും ഒന്നുമാണ് നിയമപരമായി സ്ഥലത്തിൻ മേലുള്ള അവകാശം തെളിയിക്കുന്നതിനു വേണ്ടത്.

പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ജനകീയ വുമാക്കുന്നതിൻ്റെ ഭാഗമായാണ് കെ എസ് ഇ ബി പുതിയ പരിഷ്ക്കരണങ്ങൾ കൊണ്ടുവരുന്നത്.

Share This Article
Leave a comment