പന്ത്രണ്ടു വയസുവരെ പ്രായമുള്ള കുട്ടികൾക്ക് വിമാന യാത്രയിൽ രക്ഷിതാക്കൾക്കൊപ്പം സീറ്റു നൽകണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദേശം നൽകി . ഇതു സംബന്ധിച്ച നിർദേശങ്ങൾ വിമാന കമ്പനികൾക്ക് നൽകുകയും ചെയ്തു . കുട്ടിയ്ക്ക് മാതാപിതാക്കളിൽ ഒരാളുടെ സമീപത്ത് സീറ്റ് ഉറപ്പാക്കുകയും ഇതു സംബന്ധിച്ച രേഖകൾ യാത്രയിലുട നീളം സൂക്ഷിയ്ക്കുകയും ചെയ്യണമെന്നു നിർദേശമുണ്ട്. ഈ വിഷയം സംബന്ധിച്ച് നിരവധി പരാതികൾ ഡി ജി സി എ യുടെ മുന്നിലെത്തിയതിനെ തുടർന്നാണ് നടപടി.