വായ്പാ കുടിശിക ; ലുക്ക് ഔട്ട് നോട്ടിസ് അയയ്ക്കാൻ ബാങ്കുകൾക്ക് അധികാരമില്ലെന്ന് കോടതി

At Malayalam
1 Min Read

വായ്പ തിരിച്ചടവിൽ കുടിശിക വരുത്തിയവർക്ക് ലുക്ക് ഔട്ട് നോട്ടീസ് നൽകാൻ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് ഒരു അധികാരവുമില്ലന്ന് ബോംബെ ഹൈക്കോടതിയുടെ വിധി . ബാങ്കുകൾ നൽകിയ ലുക്ക് ഔട്ട് നോട്ടീസുകളെല്ലാം കോടതി റദ്ദാക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസുമാരായ ഗൗതം പട്ടേൽ , മാധവ് ജാംദാർ എന്നിവർ വിലയിരുത്തി.

മേൽക്കോടതിയിൽ അപ്പീൽ കൊടുക്കുന്നതിനായി വിധിയിൽ സ്റ്റേ അനുവദിക്കണമെന്ന കേന്ദ്രസർക്കാരിൻ്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല . എന്നാൽ വായ്പാ തിരിച്ചടവിൽ വീഴ്ചവരുത്തിയവർ വിദേശത്തു പോകുന്നതിനു തടയിടാൻ ട്രൈബ്യൂണലുകളോ ക്രിമിനൽ കോടതികളോ നൽകിയിട്ടുള്ള ലുക്ക് ഔട്ട് നോട്ടീസുകൾക്ക് ഈ ഉത്തരവ് ബാധകമല്ലന്നും കോടതി അറിയിച്ചു.

നിയമസാധുത ഇല്ലാതെയാണ് ലുക്ക് ഔട്ട് നോട്ടീസ് അയക്കാൻ ബാങ്ക് മേധാവികൾക്ക് അനുമതി നൽകുന്ന വ്യവസ്ഥ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയതെന്നും കോടതി പറഞ്ഞു.

- Advertisement -
Share This Article
Leave a comment