ഭാര്യയ്ക്ക് മോഡേൺ ജീവിതം , ജീവനാംശം കൊടുക്കില്ലെന്ന് ഭർത്താവ്

At Malayalam
0 Min Read

മോഡേൺ ജീവിതം നയിക്കുന്ന മുൻ ഭാര്യയ്ക്ക് ജീവനാംശം നൽകാൻ കഴിയില്ലെന്ന ഭർത്താവിൻ്റെ വാദം മധ്യപ്രദേശ് കോടതി തള്ളി . മോഡേൺ ജീവിതമായാലും യാഥാസ്ഥിതിക ജീവിതമായാലും ഭാര്യ ക്രിമിനൽ കേസുകളിലൊന്നും പെട്ടിട്ടില്ലാത്തതു കൊണ്ടും മോഡേൺ ജീവിതം നയിക്കുന്നത് ഭർത്താവിൻ്റെ കണ്ണിൽ മോശം പ്രവൃത്തിയായി തോന്നിയതു കൊണ്ടും അർഹതപ്പെട്ട ജീവനാംശം തടയാനാകില്ലന്നും കോടതി നിരീക്ഷിച്ചു.

അവരവരുടെ ജീവിതം എങ്ങനെയാണ് വേണ്ടതെന്നുള്ളത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണന്നും ജസ്റ്റിസ് ഗോപാൽ സിംഗ് അലുവാലിയ പറഞ്ഞു . ഇപ്പോഴത്തെ ജീവിത ചെലവ് നോക്കുമ്പോൾ ഇപ്പോൾ ഭാര്യയ്ക്ക് കൊടുക്കുന്ന ജീവനാംശ തുകയായ 5,000 കുറവാണെന്നും കൂടി കോടതി നിരീക്ഷിച്ചു.

Share This Article
Leave a comment