യുവതിയെ കുത്തിക്കൊന്നു , കണ്ടു നിന്ന മാതാവ് അക്രമിയെ തലയ്ക്കടിച്ച് കൊന്നു

At Malayalam
1 Min Read

പ്രണയാഭ്യർഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തി . കണ്ടു നിന്ന അമ്മ കരിങ്കല്ലെടുത്ത് യുവാവിൻ്റെ തലയ്ക്കടിച്ച് കൊന്നു . ബംഗളുരുവിലെ ജയനഗറിലെ പാർക്കിലാണ് ഇരു കൊലപാതകങ്ങളും നടന്നത്.

വീടിനടുത്തുള്ള പാർക്കിൽ ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞാണ് 24 കാരിയായ അനുഷ വീട്ടിൽ നിന്നിറങ്ങിയത് . മകളെ പിന്തുടർന്ന അമ്മ പാർക്കിൽ എത്തുമ്പോൾ അനുഷ ഒരു യുവാവുമായി സംസാരിക്കുന്നതാണ് കണ്ടത് . തുടർന്ന് യുവതിയും യുവാവും തമ്മിൽ വാക്കുതർക്കമായി . ഓടിയെത്തിയ അമ്മ , യുവാവ് കത്തി കൊണ്ട് തൻ്റെ മകളെ കുത്തുന്നതാണ് കണ്ടത് . തുടർന്നാണ് സമീപത്തുണ്ടായിരുന്ന കരിങ്കല്ലു കൊണ്ട് യുവാവിൻ്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

Share This Article
Leave a comment