ഈ വർഷത്തെ എസ് എസ് എൻ സി ഫലം മെയ് ആദ്യം പ്രഖ്യാപിക്കും . മൂല്യ നിർണയം ശനിയാഴ്ചയോടെ പൂർത്തീകരിച്ചു .10, 500 അധ്യാപകർ 70 ക്യാമ്പുകളിലായി റെക്കോർഡ് വേഗതയിലാണ് മൂല്യനിർണയ നടപടികൾ പൂർത്തിയാക്കിയത്.
എസ് എസ് എൽ സി ഫല പ്രഖ്യാപനത്തിനു പിന്നാലെ ഹയർ സെക്കൻ്ററി , വൊക്കേഷണൽ ഹയർ സെക്കൻ്ററി പരീക്ഷാഫലങ്ങളും പ്രസിദ്ധീകരിക്കും . 77 ക്യാമ്പുകളിലായി മൂല്യ നിർണയം നടക്കുകയാണ്. കഴിഞ്ഞ വർഷം മെയ് 19 നാണ് എസ് എസ് എൽ സി ഫല പ്രഖ്യാപനം നടത്തിയത്.