തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട , ആലപ്പുഴ, കോട്ടയം , ഇടുക്കി , എറണാകുളം , തൃശൂർ ജില്ലകളിൽ അടുത്ത മൂന്നുമണിക്കൂറിനുള്ളിൽ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വലിയ തോതിലോ താരതമ്യേന മിതമായ നിരക്കിലോ ഇടി മിന്നലോടു കൂടിയ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. കൂടാതെ മഴക്കൊപ്പം മണിക്കൂറിൽ 40 കി.മി. വേഗതയിൽ കാറ്റു വീശാൻ സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു.