ദീർഘ നേരം വെള്ളം കുടിയ്ക്കാതെ ദൂരദർശനിൽ വാർത്ത വായിച്ച അവതാരക തത്സമയ സംപ്രേഷണത്തിനിടയിൽ ബോധരഹിതയായി വീണു. കനത്ത ചൂടിൽ നിർജ്ജലീകരണം ഉണ്ടായതാണന്നാണ് വിവരം.ദൂരദർശൻ്റെ പശ്ചിമ ബംഗാൾ സ്റ്റുഡിയോയിലെ ലോപ മുദ്ര സിൻഹ എന്ന അവതാരകയാണ് ലൈവിനിടെ ബോധരഹിതയായത് . വാർത്താവതരണത്തിനിടെ രക്ത സമ്മർദം കുറഞ്ഞതും വെള്ളം കൃത്യമായി കുടിക്കാത്തതുമാണ് പ്രശ്നമായതന്ന് ലോപ പിന്നീട് തൻ്റെ ഫെയ്സ് ബുക്കിൽ കുറിച്ചു.