ശശി തരൂരിനെതിരെ പൊലിസ് കേസ്

At Malayalam
0 Min Read

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ പൊലിസ് കേസ്. തിരുവനന്തപുരത്തെ ബി ജെ പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ഡി ജി പിക്കു നൽകിയ പരാതിയിൽ സൈബർ പൊലിസാണ് കേസെടുത്തത് . രാജീവ് ചന്ദ്രശേഖർ പണം കൊടുത്ത് മത സംഘടനാ നേതാക്കൻമാരെ കൂട്ടുപിടിച്ച് വോട്ട് നേടുന്നതായി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തരൂർ പറഞ്ഞതാണ് കേസിന് ആധാരം.

ഇതേ വിഷയത്തിൽ തെരഞ്ഞെടുപ്പു കമ്മിഷൻ തരൂരിന് താക്കീത് നൽകിയിരുന്നു . ആരോപണം തെളിയിക്കാൻ തരൂരിന് കഴിഞ്ഞില്ലന്നും പെരുമാറ്റ ചട്ട ലംഘനമാണ് തരൂർ നടത്തിയതെന്നും കമ്മിഷൻ വിലയിരുത്തുകയും ചെയ്തിരുന്നു.

Share This Article
Leave a comment