മദ്യപിച്ചെത്തിയ കെ എസ് ആർ ടി സി ജീവനക്കാർ വീണ്ടും കുടുങ്ങി

At Malayalam
0 Min Read

അടിച്ചു ഫിറ്റായി വന്ന 137 കെ എസ് ആർ ടി സി ജീവനക്കാർക്കെതിരെ നടപടി . ബ്രത് അനലൈസർ പരിശോധനയിലാണ് ഇവർ പിടിയിലായത് . ഇതിൽ 97 പേർ സസ്പെൻഷനിലായി . കൂടാതെ സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാർ കോർപ്പറേഷനിലെ ബദൽ ജീവനക്കാരടക്കം 40 പേരെ പിരിച്ചും വിട്ടു.

മദ്യപിച്ച് ജോലിക്കെത്തിയതിനും കയ്യിൽ മദ്യം സൂക്ഷിച്ചതിനുമാണ് നടപടി . നേരത്തേ ഇതേ വിഷയത്തിൽ കോർപ്പറേഷനിലെ 100 ജീവനക്കാർക്കെതിരെ നടപടി എടുത്തിരുന്നു . സ്റ്റേഷൻ മാസ്റ്റർ , വെഹിക്കിൾ സൂപ്പർ വൈസർ അടക്കമുള്ള തസ്തികയിൽ ജോലി ചെയ്യുന്നവരാണ് ഇപ്പോൾ നടപടിക്ക് വിധേയരായിരിക്കുന്നത്.

TAGGED:
Share This Article
Leave a comment