17കാരൻ മുങ്ങി മരിച്ചു

At Malayalam
0 Min Read

ചങ്ങനാശേരിയിൽ കുളിക്കുന്നതിനിടെ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. ചങ്ങനാശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‍ വൺ വിദ്യാർഥി കെ.ആർ.ആദിത്യനാണ് (കണ്ണൻ 17) മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.

നഗരസഭ ടൗൺഹാളിന് സമീപമുള്ള പൂവക്കാട്ടു ചിറ കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം. കുളത്തിൽ അടിതട്ടിലെ ചെളിയിൽ കൈയും കാലും പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം. അഗ്നിരക്ഷാസേന സ്കൂബ ടീം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

Share This Article
Leave a comment