ആംസ്റ്റർഡാമിലെ ഹനുമാൻ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാൻ അയോധ്യ രാം ലല്ലയുടെ വിഗ്രഹം പോലൊരു വിഗ്രഹമൊരുക്കി നെതർലൻഡ്‌സ്. എറ്റർബ്ലിസ് ഫൗണ്ടേഷൻ എന്ന സംഘടനയാണ് വിഗ്രഹ നിർമ്മാണത്തിന് പിന്നിൽ. കാശിയിലെ കനയ്യ ലാൽ ശർമ്മയാണ് ശിൽപി. നെതർലൻഡ്‌സിലേക്കുള്ള യാത്രയ്‌ക്ക് മുമ്പ് വിഗ്രഹം പൂജകൾക്കായി അയോധ്യയിൽ എത്തിക്കും.