ചലച്ചിത്ര സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ വീട്ടിൽ നിന്നും ഒരു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷണം പോയതായി പരാതി . വീടിൻ്റെ പിറകിലെ ജനൽ പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത് . വീടിൻ്റെ മുകളിലത്തെ നിലയിലെ മുറികളിലുണ്ടായിരുന്ന സേഫ് ലോക്കറുകൾ പൊളിച്ച് 25 ലക്ഷം രൂപ വിലമതിക്കുന്ന നെക്ലസ് , പത്തു വീതം മോതിരങ്ങളും കമ്മലുകളും കൂടാതെ മാല , വള , വാച്ചുകൾ എന്നിവയൊക്കെ കൊള്ള ചെയ്യപ്പെട്ടു.
മോഷണം നടന്നപ്പോൾ ജോഷി ഉൾപ്പെടെയുള്ളവർ വീട്ടിൽ ഉണ്ടായിരുന്നു.ജോഷി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിരലടയാള വിദഗ്ധരുൾപ്പെടെയുള്ള പൊലിസ് സംഘമെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട് . വീട്ടിൽ സ്ഥാപിച്ചിരുന്ന സി സി ടി വി യിൽ മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുള്ളത് അന്വേഷണത്തിനു സഹായകമാകുമെന്ന് കരുതുന്നു.