കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൻ്റെ കോട്ടയം ജില്ലാ പ്രസിഡൻ്റും യു ഡി എഫ് കോട്ടയം ജില്ലാ ചെയർമാനുമായിരുന്ന സജി മഞ്ഞക്കടമ്പിൽ എൻ ഡി എ യിലേക്ക് പോകും . അതിനായി സജിയുടെ നേതൃത്വത്തിൽ പുതിയ കേരള കോൺഗ്രസ് പാർട്ടി രൂപീകരിക്കാനും തീരുമാനം . കോട്ടയത്തെ എൻ ഡി എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിക്കാനായി സജി മഞ്ഞക്കടമ്പിലിനെ അനുകൂലിക്കുന്നവരുടെ കൺവെൻഷനും വിളിച്ചിട്ടുണ്ട്.
ജോസഫ് ഗ്രൂപ്പിൽ നിന്നുള്ള രാജിക്കു ശേഷം തന്നെ മാണി വിഭാഗവും എൻ ഡി എ നേതാക്കളും ബന്ധപ്പെട്ടിരുന്നതായി സജി പറഞ്ഞിരുന്നു.