തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ വഴിയുള്ള സൈബർ ആക്രമണമുൾപ്പെടെയുള്ള 42 കേസുകൾ രജിസ്റ്റർ ചെയ്തതായി കേരള പൊലിസ് അറിയിച്ചു . വ്യാജവാർത്തകൾ പ്രചരിപ്പിക്കുക , വോട്ടിംഗ് മെഷീനെക്കുറിച്ച് അസത്യവാർത്തകൾ നൽകുക , സ്ത്രീകളെ സാമൂഹിക മാധ്യമങ്ങൾ വഴി അപമാനിക്കുക എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾക്കാണ് കേസെടുത്തിരിക്കുന്നത് . സമൂഹമാധ്യമങ്ങൾ 24 മണിക്കൂറും നിരീക്ഷണത്തിലാണ്. അതിനാൽ വിദ്വേഷം , സ്പർധ എന്നിവ വളർത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ ഇടുകയോ പ്രചരിപ്പിക്കുകയോ പങ്കു വയ്ക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലിസ് പറയുന്നു.