പതിവുപോലെ തൃശൂർ പൂരത്തിനുള്ള എണ്ണ പൗരസ്ത്യ കൽദായ സുറിയാനി സഭ കൈമാറി . പണ്ടു കാലം മുതൽ ശക്തൻ തമ്പുരാനോടുള്ള ആദരവും നന്ദിയും അറിയിച്ചു കൊണ്ട് സഭ എണ്ണ പൂര കമ്മറ്റിക്ക് കൈമാറാറുണ്ട്. ശക്തൻ തമ്പുരാൻ്റെ ഭരണകാലത്ത് നാടിൻ്റെ വാണിജ്യ വളർച്ചക്കായി ക്രിസ്തീയ മത വിശ്വാസികളെ കൊണ്ടു വന്ന് ആരാധനക്കായി പള്ളി പണിയാൻ ഉൾപ്പടെയുള്ള സൗകര്യങ്ങൾ നൽകിയിരുന്നു . തൃശൂർപൂരം , ശക്തൻ തമ്പുരാൻ എന്നിവരോടുള്ള നന്ദി അറിയിക്കാനാണ് എല്ലാ വർഷവും പൂരത്തിനുള്ള എണ്ണയുമായി സഭാംഗങ്ങൾ വരുന്നത്.