റൊമാരിയോ വരുന്നു പുതിയ കളികൾ കളിക്കാൻ

At Malayalam
1 Min Read

റൊമാരിയോ എന്ന പേരു കേട്ടാൽ ബ്രസീലിയൻ കാൽപ്പന്ത് കളിയുടെ ആരാധകർ എഴുന്നേറ്റു നിൽക്കും. ആരാധകരെ അത്ഭുതാവേശത്തിലാഴ്ത്തി റൊമാരിയോ തൻ്റെ 58 ആം വയസിൽ വീണ്ടും ബൂട്ട് അണിയുന്നു . താൻ പ്രസിഡൻ്റായിരിക്കുന്ന റിയോ ഡി ജനീറോയിലെ അമേരിക്ക എന്ന ടീമിനായി കളിക്കളത്തിലിറങ്ങി കളം പിടിക്കാൻ റൊമാരിയോ ഉറപ്പിച്ചു കഴിഞ്ഞു എന്നാണ് അറിയുന്നത് . അമേരിക്ക ടീം ഏറെ നാളായി കടുത്ത പ്രതിസന്ധി നേരിടുകയാണ്.. അതിൽ നിന്നും ടീമിനെ കരകയറ്റുകയാണ് റൊമാരിയോയുടെ ലക്ഷ്യം . 1994 ലെ ലോകകപ്പു നേടിയ ബ്രസീലിയൻ ടീമിലെ മാസായിരുന്നു റൊമാരിയോ . 15 കൊല്ലങ്ങൾക്കു ശേഷമെത്തുന്ന റൊമാരിയോയുടെ കളിക്കായി കാത്തിരിക്കുകയാണ് പഴയ തലമുറയിലെ ആരാധകരും പുതു തലമുറയിലെ ഫുട്ബോൾ ആരാധകരും.

TAGGED:
Share This Article
Leave a comment