കൊച്ചിയിലെ വീട്ടിൽ ടെറസിൽ കളിക്കുന്നതിനിടെ 13 കാരി മൂന്നാം നിലയിൽ നിന്ന് താഴെ വീണ് മരിച്ചു . നാലു വയസുള്ള ബന്ധുവായ കുട്ടിയ്ക്കൊപ്പം കളിക്കവേ ഇരുവരും താഴേക്കു വീഴുകയായിരുന്നു . തലക്കു ഗുരുതരമായ പരിക്കു പറ്റിയ കുട്ടിയെ ഉടനേ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മട്ടാഞ്ചേരി സ്വദേശികളായ ഷക്കീർ – സുമിനി ദമ്പതികളുടെ മകളാണ് മരിച്ച 13 കാരി നിഖിത .