വിനോദസഞ്ചാരിയായ ചെക്കോസ്ലോവാക്യൻ വനിതയെ പീഡിപ്പിച്ചെന്ന് പരാതി. കോയമ്പത്തൂർ സ്വദേശിയായ പ്രേംകുമാർ എന്നയാൾക്കെതിരെ കുമളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
യുവതിയെ ചെറായി, ആലപ്പുഴ, കുമളി എന്നിവിടങ്ങളിൽവച്ച് പീഡിപ്പിച്ച് കൈവശമുണ്ടായിരുന്ന പണം തട്ടി കടന്നുകളഞ്ഞതായാണ് പരാതി.ഇന്നലെ രാത്രിയാണ് യുവതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പ്രേംകുമാറിനെക്കുറിച്ച് പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്.