പരിശീലന കേന്ദ്രങ്ങളിൽ വോട്ട് രേഖപ്പെടുത്താനും അവസരമുണ്ട്.
പാർലമെന്റ് തിരഞ്ഞെടുപ്പ് ജോലികൾക്കായി തിരുവനന്തപുരം ജില്ലയിൽ നിയോഗിച്ചിട്ടുള്ള പോളിങ് ഉദ്യോഗസ്ഥർക്ക് ഏപ്രിൽ 15 മുതൽ 18 വരെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ വച്ച് രണ്ടാംഘട്ട പരിശീലനം നൽകി വരികയാണ് . ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്ത ജീവനക്കാർക്ക് വെള്ളിയാഴ്ച (ഏപ്രിൽ 19) രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പരിശീലന പരിപാടി അതത് കേന്ദ്രങ്ങളിൽ നടത്തും. അന്നേദിവസം പോളിങ് ഉദ്യോഗസ്ഥർക്ക് പരിശീലന കേന്ദ്രങ്ങളിലെ ഫെസിലിറ്റേഷൻ സെന്ററിൽ വോട്ട് രേഖപ്പെടുത്തുന്നതിനുളള സൗകര്യം ഉണ്ടായിരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.