പീഡന കേസിലെ പ്രതിയായ പൊലിസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു

At Malayalam
0 Min Read

പീഡന കേസിൽ പ്രതിയായ പൊലിസ് ഉദ്യോഗസ്ഥനെ എറണാകുളം അംബേദ്കർ സ്‌റ്റേഡിയത്തിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി . വനിതാ ഡോക്ടറെ പീഡിപ്പിച്ചു എന്ന കേസിൽ പ്രതിയായ നെടുമങ്ങാട് സ്വദേശി എ വി സൈജുവിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

വ്യാജ രേഖ സമർപ്പിച്ച് സൈജു ജാമ്യം നേടിയത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു . ഈ കേസിൽ അറസ്റ്റ് നടപടികൾ നടന്നുവരവെയാണ് ഇയാളുടെ ആത്മഹത്യ . തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് സ്‌റ്റേഷനിൽ എസ് ഐ ആയിരിക്കെ പരാതി നൽകാനെത്തിയ വനിതാ ഡോക്ടറെ തെറ്റിധരിപ്പിച്ച് മാനഭംഗപ്പെടുത്തുകയും പണം തട്ടുകയും ചെയ്തു എന്നതാണ് സൈജുവിനെതിരെയുള്ള കേസ്.

Share This Article
Leave a comment