സംവിധായകൻ , നിർമാതാവ് , നടൻ എന്നീ നിലകളിൽ കന്നഡ ചലച്ചിത്ര രംഗത്ത് പ്രശസ്തനായ ദ്വാരകീഷ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു . 81 വയസായിരുന്നു അദ്ദേഹത്തിന് . കന്നഡ ചിത്രങ്ങളിൽ ഹാസ്യവേഷങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ദ്വാരകീഷ് 54 ചിത്രങ്ങൾ നിർമിക്കുകയും അവ സംവിധാനം ചെയ്യുകയുമുണ്ടായി . 110 ഓളം ചിത്രങ്ങളിൽ വേഷമിട്ടു.
സ്വന്തം നിർമാണ കമ്പനിയായ തുംഗ പിക്ചേഴ്സിനു വേണ്ടി മമതേയ ബന്ധന എന്ന ചിത്രം നിർമിച്ചു കൊണ്ട് ചലച്ചിത്ര നിർമാണ രംഗത്തെത്തി . പിന്നാലെ എത്തിയ ഡോ . രാജ് കുമാർ നായകനായ മേയർ മുത്തണ്ണ എന്ന ചിത്രം തുംഗ പിക്ചേഴ്സിന് സാമ്പത്തികമായും കലാപരമായും ഉയർച്ചയുണ്ടാക്കി കൊടുത്തു . പ്രമുഖ പിന്നണി ഗായകൻ കിഷോർ കുമാറിനെ കന്നഡയിൽ ആദ്യമായി അവതരിപ്പിച്ചതും ദ്വാരകീഷ് ആയിരുന്നു.