ഇറാൻ റാഞ്ചിയ ഇസ്രായേൽ കപ്പലിലെ മലയാളിയായ ആൻ ടെസ ജോസഫ് തങ്ങളെ വീഡിയോ കോൾ വിളിച്ച് സംസാരിച്ചതായി ടെസയുടെ അച്ഛൻ ബിജു അറിയിച്ചു. താനുൾപ്പടെ കപ്പലിലുള്ളവർ സുരക്ഷിതരാണെന്നും അധികം വൈകാതെ പുറത്ത് വരാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മകൾ പറഞ്ഞതായും ബിജു പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസും നോർക്കയും ഇക്കാര്യത്തിൽ ഇടപെട്ടത് തങ്ങൾക്ക് ഗുണമാകുമെന്ന് മകൾ പറഞ്ഞതായും ബിജു അറിയിച്ചു.