തൻ്റെ വിവാഹത്തിന് അമിതമായി മദ്യപിച്ചെത്തി കെട്ടുനടക്കേണ്ടുന്ന പള്ളി മുറ്റത്ത് പ്രശ്നമുണ്ടാക്കിയ നവവരനെ പൊലിസ് കസ്റ്റഡിയിലെടുത്തു . പത്തനംതിട്ട ജില്ലയിലെ തടിയൂരിലാണ് കണ്ടു നിന്നവരെ അമ്പരപ്പിച്ച രംഗങ്ങൾ അരങ്ങേറിയത് . തുടർന്ന് വിവാഹത്തിന് തനിക്കു താല്പര്യമില്ലന്ന് വധു ബന്ധുക്കളെ അറിയിച്ചു. ആറു ലക്ഷം രൂപ വധുവിൻ്റെ വീട്ടുകാർക്ക് നഷ്ടപരിഹാരമായി നൽകാമെന്ന ധാരണയിൽ എല്ലാവരും പിരിഞ്ഞു പോയി.
പള്ളി മുറ്റത്തെത്തിയ നവവരൻ കാറിൽ നിന്ന് സ്വയം ഇറങ്ങാൻ കഴിയാത്തത്തിനാൽ ബന്ധുക്കളുടെ സഹായത്തോടെയാണ് പുറത്തിറങ്ങിയതു തന്നെ. കണ്ടവരോടൊക്കെ ബഹളം വച്ച വരൻ വിവാഹ ചടങ്ങുകൾ നടത്തേണ്ടുന്ന വൈദികൻമാരോടും കയർത്തു സംസാരിച്ചു . തുടർന്ന് വധുവിൻ്റെ ബന്ധുക്കൾ അറിയിച്ചതനുസരിച്ച് പൊലിസെത്തി വൈദ്യ പരിശോധന നടത്തി . മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയതിൻ്റെ പേരിൽ വരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.