ഏപ്രിൽ 18 ഓടെ സംസ്ഥാനത്ത് വേനൽ മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് . 18 , 19 തീയതികളിൽ മിന്നലോടു കൂടിയ മഴക്കും സാധ്യതയുണ്ട് . ഇതു മുന്നിൽ കണ്ട് ഈ രണ്ടു ദിവസങ്ങളിലും വയനാടും കോഴിക്കോടും മഞ്ഞ ജാഗ്രതാ നിർദേശവുമുണ്ട്.
സംസ്ഥാനത്ത് ബുധനാഴ്ച (ഏപ്രിൽ 17) വരെ ഉയർന്ന താപനില തുടരുമെന്നും അറിയിപ്പിൽ പറയുന്നുണ്ട് . 36 ഡിഗ്രി മുതൽ 39 ഡിഗ്രി വരെയാകും പല ജില്ലകളിലേയും താപനില.