ട്രെയിനിൽ യുവാവിന് പാമ്പു കടിയേറ്റു

At Malayalam
0 Min Read

ഗുരുവായൂർ – മധുര എക്സ്പ്രസിനുള്ളിൽ വച്ച് യുവാവിന് പാമ്പു കടിയേറ്റതായി സംശയം . മധുര സ്വദേശിയായ കാർത്തിക്കിനെ കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കാർത്തിക്കിന് ഏറ്റുമാനൂർ വച്ചാണ് കടിയേറ്റത് . തുടർന്ന് ആ ബോഗിയിലെ യാത്രക്കാരെയെല്ലാം കോട്ടയത്ത് വച്ച് ഒഴിപ്പിച്ച് സീൽ ചെയ്തു . കടിച്ചത് പാമ്പാണോ എലിയാണോ എന്ന സംശയവുമുണ്ട് . കൂടുതൽ പരിശോധനകൾ നടത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കഴിയൂ . നിലവിൽ കാർത്തിക്കിൻ്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

Share This Article
Leave a comment