നിവിൻ പോളിയും നിർമാണ രംഗത്തേക്ക് . ചിത്രത്തിൽ നായികയായി തെന്നിന്ത്യൻ സൂപ്പർ ഹീറോയിൻ നയൻ താര എത്തും . നവാഗതരായ സന്ദീപ് കുമാർ , ഫിലിപ്പ് റോയി എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡിയർ സ്റ്റുഡൻസ് എന്നാണ് പേര്.കുറച്ചു നാളുകളായി മലയാളത്തിൽ സജീവമല്ലാതിരുന്ന നിവിൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടോ എന്ന് വെളിപ്പെടുത്തിയിട്ടില്ല . സൂപ്പർ ഹിറ്റായി ഓടുന്ന വിനീത് ശ്രീനിവാസൻ ചിത്രമായ വർഷങ്ങൾക്കു ശേഷമാണ് നിവിൻ്റേതായി അവസാനം എത്തിയ ചിത്രം . ഇതിലാകട്ടെ നിവിൻ പോളിക്ക് അതിഥി വേഷവുമാണ്.