ഇറാൻ പിടിച്ചെടുത്ത കപ്പലിൽ മലയാളി യുവതിയും

At Malayalam
1 Min Read

ഇറാൻ സേന കഴിഞ്ഞ ദിവസം പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള കപ്പലിൽ ട്രെയിനിയായി മലയാളി യുവതിയുമുണ്ടായിരുന്നു . തൃശൂർ സ്വദേശിയായ ആൻ്റ്സജോസഫ് ആണ് കപ്പലിലുള്ളത് . കോഴിക്കോട് , പാലക്കാട് ജില്ലകളിൽ നിന്നുള്ള മൂന്നു പേർ കപ്പലിൽ ഉണ്ടായിരുന്നതായി നേരത്തേ സ്ഥിരീകരിച്ചിരുന്നു.

കപ്പലിൻ്റെ ആളുകളോട് സംസാരിച്ചപ്പോൾ ആൻ്റസ സുരക്ഷിതയാണെന്ന് പറഞ്ഞതായി യുവതിയുടെ മാതാപിതാക്കൾ പറഞ്ഞു . കഴിഞ്ഞ 12 നാണ് ആൻ്റസ അവസാനമായി വീടുമായി ബന്ധപ്പെട്ടതെന്ന് ബന്ധുക്കളും പറയുന്നു.

- Advertisement -

എം എസ് സി ഏരീസ് എന്ന ചരക്കുകപ്പൽ ഹെലികോപ്റ്ററിൽ വന്നാണ് ഇറാനിയൻ സേന പിടിച്ചെടുത്തത് . ഇറാനിയൻ ജനറൽമാരായ രണ്ടു പേർ സിറിയയിൽ , ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണ് കപ്പൽ തട്ടിയെടുക്കാൻ കാരണമായി ഇറാൻ്റെ വക്താക്കൾ പറയുന്നത്.

Share This Article
Leave a comment