ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു

At Malayalam
0 Min Read

പത്തനംതിട്ട ജില്ലയിലെ അട്ടത്തോട്ടിൽ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് കൊല്ലപ്പെട്ടു . ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു . മദ്യപിച്ച് സ്ഥിരമായി വഴക്കിടുന്ന ദമ്പതികൾ പടിഞ്ഞാറേത്തറ ആദിവാസി കോളനിയിലാണ് താമസിക്കുന്നത് . പതിവുപോലെ മദ്യപിച്ച ശേഷം വഴക്കിട്ട ഭർത്താവ് രത്നാകരനെ ശാന്ത കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു . രത്നാകരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.

ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു

Share This Article
Leave a comment