കടൽ കാണാൻ ഇരുചക്രവാഹനത്തിൽ പുറപ്പെട്ട സഹോരങ്ങളിൽ ഒരാൾ ബസിടിച്ച് മരിച്ചു . മറ്റേയാൾ പരിക്കുകളോടെ രക്ഷപ്പെട്ടു . തൃശൂർ ജില്ലയിലെ ചേറ്റുപുഴ സ്വദേശി 21 വയസുള്ള അഭിജിത്താണ് മരിച്ചത്. സഹോദരൻ അക്ഷയ് പരിക്കുകളോടെ ചികിത്സയിലാണ് . തൃശൂരിലെ സ്നേഹതീരം കടൽ കാണാനാണ് സഹോദരങ്ങൾ വീട്ടിൽ നിന്നിറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു.ഇന്ധനം നിറച്ച് പമ്പിൽ നിന്ന് റോഡിലേക്കിറങ്ങിയപ്പോഴാണ് ബസ് പിറകിൽ നിന്ന് വന്നിടിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിജിത്തിനെ രക്ഷിയ്ക്കാനായില്ല.