കാനഡയിലെ സൗത്ത് വാൻകൂവറിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു. ഹരിയാന സ്വദേശി ചിരാഗ് അന്റിൽ (24) എന്നയാളാണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 12 നാണ് സംഭവം നടന്നത്. വെടിയൊച്ച കേട്ടതായി പ്രദേശവാസികൾ പറഞ്ഞതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ചിരാഗിനെ കണ്ടെത്തിയത്. ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് പറയുന്നത് . 2022 സെപ്റ്റംബറിൽ കാനഡയിലെത്തിയ ചിരാഗ് യൂണിവേഴ്‍സിറ്റി കാനഡ വെസ്റ്റിൽനിന്നും എംബിഎ നേടിയിട്ടുണ്ട്.