ട്രെയിനിടിച്ച് പരിക്കേറ്റ ആന ചരിഞ്ഞു

At Malayalam
0 Min Read

കഴിഞ്ഞ ദിവസം തീവണ്ടിയിടിച്ച് പരിക്കു പറ്റിയ കാട്ടാന ചരിഞ്ഞു . അതിഗുരുതരാവസ്ഥയിലായിരുന്ന ആന ഇന്ന് അഞ്ചുമണിയോടെയാണ് ചരിഞ്ഞത്. ആന്തരികാവയങ്ങൾക്കൊപ്പം പിൻകാലുകൾക്കും ഗുരുതര പരിക്കേറ്റിരുന്നതായി ഡോക്ടർമാർ പറഞ്ഞു. രാത്രി വെള്ളം കുടിയ്ക്കുന്നതിനായി നാട്ടിലേക്കിറങ്ങിയ പിടിയാന കൂട്ടത്തിൽ ഏറ്റവും അവസാനമായാണ് പാളം മുറിച്ചു കടന്നത് . പാഞ്ഞു വന്ന വണ്ടി ആനയുടെ പിൻ ഭാഗത്തായി ഇടിക്കുകയായിരുന്നു . ചരിഞ്ഞ ആനയ്ക്ക് 25 വയസോളം പ്രായമുണ്ടായിരുന്നതായി വനം വകുപ്പിലെ ഡോക്ടർമാർ പറഞ്ഞു.

TAGGED:
Share This Article
Leave a comment