പൂരം ആന എഴുന്നള്ളിപ്പിന് കർശന നിർദേശങ്ങളുമായി ഹൈക്കോടതി

At Malayalam
1 Min Read

പൂരത്തിന് ആന എഴുന്നുള്ളിക്കുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പിന് ഹൈക്കോടതി നിർദേശം നൽകി. എഴുന്നള്ളിക്കുന്ന ആനകളുടെ പട്ടികയും ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഏപ്രിൽ 16 വൈകീട്ട് 5 ന് മുമ്പ് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു . ഇത്തരം വിഷയങ്ങൾ പഠിക്കാനായി കോടതി നിയോഗിച്ച , മേഖലയിലെ വിദഗ്ധരടങ്ങിയ അമിക്കസ് ക്യൂറി പരിശോധനയും നടത്തും.

നേരത്തേ ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറും നിർദേശങ്ങൾ നൽകിയിരുന്നു . ഓരോ ആനയോടൊപ്പവും പ്രത്യേകം പരിശീലനം ലഭിച്ച ഒരു വോളൻ്റിയർ കൂടി ഉണ്ടാകും . പൂരത്തിന് തലേന്നാൾ 25 അംഗങ്ങൾ വീതമുള്ള മൃഗഡോക്ടർമാരുടെ രണ്ടു സംഘങ്ങൾ ആനകളുടെ ഫിറ്റ്നസ് പരിശോധന നടത്തും. ആനകളുടെ മുൻ കാലത്തെ പെരുമാറ്റം , എഴുന്നള്ളിപ്പ് , മദപ്പാട് തുടങ്ങിയവ അടക്കം രേഖപ്പെടുത്തും. പാപ്പാൻമാരുടെ വിവരങ്ങളും പരിശോധിച്ച് രേഖപ്പെടുത്തും . എഴുന്നള്ളത്ത് ദിവസങ്ങളിൽ വിഭഗ്ധരായ മയക്കുവെടി സംഘങ്ങളും ഉണ്ടാകും . പൂര പ്രേമികളുടെ ഇഷ്ട എഴുന്നള്ളിപ്പ് ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കണോ എന്നത് ഏപ്രിൽ 17 ന് തീരുമാനിക്കും.

Share This Article
Leave a comment