കെ എസ് ആർ ടി സി കുറേ നാളുകളായി മാറ്റത്തിൻ്റെ വഴിയേ ആണല്ലോ . ഇനി സൂപ്പർ ഫാസ്റ്റ് മുതൽ മുകളിലേക്കുള്ള ശ്രേണിയിലുള്ള യാത്രികർക്ക് ബസിനുള്ളിൽ നിന്നു തന്നെ കുടിവെള്ളവും ലഘുഭക്ഷണവുമൊക്കെ വാങ്ങാനാകും . ഗൂഗിൾ പേയോ മറ്റേതെങ്കിലും ഡിജിറ്റൽ പെയ്മെൻ്റ് സംവിധാനം വഴിയോ പണവും നൽകാം . ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികളെല്ലാം കരാർ എടുക്കുന്ന ഏജൻസി തന്നെ ചെയ്യും . കൂടാതെ സംസ്ഥാനത്തെ പ്രധാന ഡിപ്പോകളിലെ ക്യാൻ്റിൻ നടത്തിപ്പ് മുഖ്യ ഹോട്ടൽ ഗ്രൂപ്പുകൾക്ക് നൽകും. അഞ്ചു വർഷമായിരിക്കും കരാർ കാലാവധി. ഡിപ്പോയിൽ കെ എസ് ആർ ടി സി സ്ഥലം നൽകും. വൃത്തിയുള്ള സംവിധാനങ്ങളും ശുചിമുറിയുമെല്ലാം ക്യാൻ്റീൻ നടത്തിപ്പുകാർ തന്നെ സജ്ജമാക്കണം. അങ്ങനെ ഘട്ടം ഘട്ടമായി അടിമുടി മാറാനാണ് കെ എസ് ആർ ടി സി ശ്രമിക്കുന്നതന്നും മന്ത്രി കെ ബി ഗണേഷ് കുമാർ പറയുന്നു.