27 കൊല്ലത്തിനു ശേഷം പീഡന കേസ് പ്രതി അറസ്റ്റിൽ

At Malayalam
1 Min Read

പീഡന കേസിലെ പ്രതിയെ 27 വർഷങ്ങൾക്കു ശേഷം പൊലിസ് പിടികൂടി . 1997 ജൂലൈ 16 ന് ബസ് യാത്രക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ കേസിലാണ് അറസ്റ്റ് . വർക്കല ശ്രീനിവാസപുരം സ്വദേശി സജീവിനെയാണ് പൊലിസ് അറസ്റ്റു ചെയ്തത്.

കുളത്തൂപ്പുഴ നിന്നും വന്ന അഞ്ചൽ സ്വദേശിയായ യുവതിയെ സ്വകാര്യ ബസ് ജീവനക്കാരനായ പ്രതി അഞ്ചൽ ഇറക്കാതെ ഒഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിച്ചു . അന്നു തന്നെ അറസ്റ്റിലായ പ്രതി കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങി ഗൾഫിലേക്ക് കടന്നുകളഞ്ഞു.

അന്വേഷണം തുടർന്ന പൊലിസ് സജീവിൻ്റെ സഹോദരിയെ ചോദ്യം ചെയ്തതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ ചേങ്കോട്ടുകോണത്ത് സജീവ് താമസമുണ്ടെന്നറിഞ്ഞ് പൊലിസ് അവിടെ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

- Advertisement -
Share This Article
Leave a comment