വോട്ടു പിടുത്തത്തിനിടയിൽ യുവതിയെ ചുംബിച്ച് സ്ഥാനാർത്ഥി , പുലിവാലു പിടിച്ച് ബി ജെ പി

At Malayalam
1 Min Read

വോട്ടു തേടിയിറങ്ങിയ ബി ജെ പി സ്ഥാനാർത്ഥി , യുവതിയായ വോട്ടറുടെ കവിളിൽ ചുംബിച്ച് വോട്ടു തേടിയത് പശ്ചിമ ബംഗാളിൽ വൻ വിവാദമായി . സ്ഥാനാർത്ഥി തൻ്റെ ഫെയ്സ് ബുക്ക് പേജിൽ ഇതിൻ്റെ വീഡിയോ പോസ്റ്റ് ചെയ്യുകയുമുണ്ടായി . ബംഗാളിലെ മാൾഡ ഉത്തർ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി ഖാഗൻ മുർമുവാണ് ഇപ്പോൾ പുലിവാലു പിടിച്ചിരിക്കുന്നത്.

കായിക താരങ്ങളായ സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കുന്ന പാർലമെൻ്റംഗങ്ങൾ മുതൽ സ്ത്രീകളെപ്പറ്റി മോശം വാക്കുകൾ ഉപയോഗിച്ച് പാട്ടുകൾ പാടുന്നവർ വരെയുള്ള ബി ജെ പി നേതാക്കൻമാർക്കിടയിൽ എന്ത് സ്ത്രീ സുരക്ഷയാണ് ആ പാർട്ടി രാജ്യത്തിനു മുന്നിൽ വയ്ക്കുന്നതെന്ന ചോദ്യവുമായി തൃണമൂൽ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും ബി ജെ പിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

Share This Article
Leave a comment