മണിയൂരിൽ ഒന്നരവയസുകാരിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. അട്ടക്കുണ്ട് കോട്ടയിൽതാഴെ ആയിഷ സിയ എന്ന കുട്ടിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മാതാവ് ഫായിസ (28)യെ കസ്റ്റഡിയിലെടുത്തു.
മണിയൂർ അട്ടക്കുണ്ട് പാലത്തിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. ഫായിസയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായാണ് പ്രാഥമിക വിവരം. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റി.