ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ നമ്മുടെ മമ്മൂക്കയും ഇടം പിടിച്ചിരിക്കുകയാണ്. ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെ ഗൂഗിളില്‍ ട്രെന്‍ഡായവരില്‍ മുന്‍നിരയിലുള്ള തെന്നിന്ത്യന്‍ താരങ്ങളുടെ പട്ടിക പുറത്തിറക്കി ബോക്‌സ് ഓഫീസ് സൗത്ത് ഇന്ത്യ. പട്ടികയിൽ ആദ്യ പത്തിലെത്തുന്ന ഏക മലയാളി താരമാണ് മമ്മൂട്ടി.
ഒന്നാം സ്ഥാനത്ത് തമിഴ്‍ സൂപ്പർ താരം വിജയ്‌യാണ്. രണ്ടാം സ്ഥാനത്ത് തെന്നിന്ത്യയില്‍ താരം മഹേഷ് ബാബുവാണ്. പ്രഭാസാണ് തെന്നിന്ത്യന്‍ താരങ്ങളില്‍ മൂന്നാം സ്ഥാനത്ത് ഉള്ളത്. നടന്‍ രജനികാന്ത് നാലാം സ്ഥാനത്തും അഞ്ചാമതായി അല്ലു അര്‍ജുനും ഇടം നേടിയിട്ടുണ്ട്.ധനുഷും സൂര്യയും ആറും ഏഴും സ്ഥാനത്തുണ്ട്. എട്ടാം സ്ഥാനത്താണ് മമ്മൂട്ടി. ഒമ്പതാം സ്ഥാനത്ത് ചിരഞ്ജീവിയും പത്താമത് രാം ചരണുമാണ് തെന്നിന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഉള്ളത്.